മീനിൽ നിന്ന് ഞുളയ്ക്കുന്ന പുഴു, വിൽക്കാൻ വച്ചിരിക്കുന്നത് പഴകിയ മീൻ; മുക്കത്തെ മൽസ്യ മാർക്കറ്റ് പൂട്ടിച്ചു (വീഡിയോ കാണാം)


കോഴിക്കോട്: മീനിൽ നിന്ന് പൊങ്ങി വന്ന പുഴുക്കളാണ് മുക്കത്തെ ഫിഷ് സ്റ്റാളിൽ മീൻ വാങ്ങാൻ വന്നവരെ ഇന്ന് സ്വീകരിച്ചത്. വിൽക്കാൻ വെച്ചിരിക്കുന്നത് ഏറെ പഴകിയ മാംസം. വിവരം ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം എത്തി പഴകിയ മത്സ്യങ്ങള്‍ പിടികൂടി.

മുക്കം അഗസ്ത്യന്‍ മുഴിയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുമാണ് പഴകിയ പുഴുവരിച്ച മത്സ്യങ്ങള്‍ പിടികൂടിയത്. മത്സ്യം വാങ്ങാനെത്തിയവർ തന്നെ പരാതി നൽകുകയായിരുന്നു. മത്സ്യ കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കട അടച്ചുപൂട്ടാൻ നിർദ്ദേശിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. തിരുവമ്പാടി ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോക്ടർ അനു പരിശോധനയ്ക്കു നേതൃത്വം നൽകി.

വീഡിയോ കാണാം:

[bot1]