കൊയിലാണ്ടിയിലെ കലാകാരുടെ കലാവിരുന്നും അരങ്ങിന്റെ നാട്ടുണര്‍വും; ശ്രദ്ധേയമായി യങ് ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ വിഷു ഫെസ്റ്റ്



കൊയിലാണ്ടി:
ആസ്വാദകര്‍ക്ക് കലാവിരുന്നായി യങ് ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കൊയിലാണ്ടിയുടെ വിഷു ഫെസ്റ്റ്. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയിലെ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങ് കൊയിലാണ്ടി അവതരിപ്പിച്ച നാട്ടുണര്‍വും അരങ്ങേറി.

ഏപ്രില്‍ 14ാം തീയതി നടത്താന്‍ തീരുമാനിച്ച പരിപാടി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മെയ് ഒന്നാം തീയതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലളിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.സുരേന്ദ്രന്‍ സി.കെ.ജയദേവന്‍ പ്രഭാത റസിഡന്‍സ് സെക്രട്ടറി എന്നിവര്‍ ആശംസ അര്‍പ്പിച്ച.

സംഘാടക സമിതി ചെയര്‍മാന്‍ പ്രജിത്ത് സ്വാഗതവും സംഘാടക സമിതി ഭാരവാഹി ഹരി നന്ദിയും പറഞ്ഞു.