പെരുവട്ടൂരിൽ സ്ലാബ് പൊട്ടി ചതുപ്പു കുഴിയിൽ കുടുങ്ങി പശു; രക്ഷകരായി കൊയിലാണ്ടി അഗ്നി ശമന സേന(ചിത്രങ്ങൾ കാണാം)


പെരുവട്ടൂർ: സ്ലാബ് പൊട്ടി ചതുപ്പു കുഴിയിൽ പശു വീണു, രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. പെരുവട്ടൂർ ജാനകി വില്ലയിൽ പുഷ്പയുടെ പശുവാണു കുഴിയിൽ വീണത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. പൊട്ടിയ സ്ലാബ് മാറ്റി, സമീപത്തെ മണ്ണിടിച്ചു മാറ്റിയും പശുവിനെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.

രക്ഷ പ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി നേതൃത്വം നൽകി. സേനാംഗങ്ങളായ ഗ്രേഡ്.അസി സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ&റെസ്ക്യൂ ഓഫീസർമാരായ സിധീഷ്, നിധിപ്രസാദ് , അരുൺ, വിഷ്ണു, രാകേഷ്, നിധിൻരാജ്, ജിനീഷ്‌കുമാർ ഹോംഗാർഡുമാരായ രാകേഷ്, പ്രദീപ്, ബാലൻ എന്നിവരുടെ സംഘമാണ് രക്ഷിച്ചത്.

ചിത്രങ്ങൾ കാണാം:

[bot1]