കാറിൽ കടത്തിയ 1200 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വടകര സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍


നാദാപുരം: കാറില്‍ കടത്തിയ 1200 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വടകര സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. പുതുപ്പണത്തെ പുനത്തില്‍ മീത്തല്‍ പി.എം.ഷംസീര്‍ (32), വയലില്‍ വീട്ടില്‍ അല്‍ത്താഫ് (32) എന്നിവരെയാണ് ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

മൂന്ന് ചാക്കുകളിലായി കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചതായിരുന്നു. മംഗളൂരുവില്‍നിന്നാണ് ഇവ എത്തിക്കുന്നതെന്ന് ഷംസീര്‍ മൊഴി നല്‍കി. വൈകിട്ട് മൂന്നോടെ കുനിങ്ങാട് ടൗണില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു പരിശോധിക്കുകയായിരുന്നു.

നാദാപുരം, കല്ലാച്ചി , പുറമേരി, കക്കട്ട്, വില്യാപ്പള്ളി, വടകര ഭാഗങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ കസ്റ്റഡിയിലെടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. ലതീഷ് , സദാനന്ദന്‍ വള്ളില്‍, കെ.പി.അനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

[bot1]