എങ്ങനെ ഒരു ജോലി നേടിയെടുക്കാമെന്ന ആലോചനയിലാണോ? ജോലി സാധ്യത വര്‍ധിപ്പിക്കാന്‍ നൈപുണ്യ കോഴ്‌സുകള്‍ പഠിക്കാം; അസാപ് നിങ്ങൾക്ക് വഴികാട്ടും


മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളിലേക്ക് വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്തി അസാപ്. നൂതന നൈപുണ്യ കോഴ്സുകള്‍ വീട്ടിലിരുന്നും പഠിക്കാന്‍ പഠിതാക്കള്‍ക്ക് അവസരമൊരുക്കുകയാണ് അസാപ്.

പ്രധാനമായും 14 മേഖലകളിലായി നൂറിന് മുകളില്‍ കോഴ്‌സുകള്‍ ഇവിടെയുണ്ട്. ആരോഗ്യം, സിവില്‍, മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്, വിദേശ ഭാഷകളായ ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങി വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. കൂടാതെ ഐ.എല്‍.ടി.എസ്, ഒ.ഇ.ടി പരിശീലനവും അസാപിലൂടെ ലഭിക്കും. ഗ്രാഫിക് ഡിസൈനര്‍, സൈബര്‍ സെക്യൂരിറ്റി, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, അസാപ് ആമസോണ്‍ വെബ് സര്‍വീസ് അക്കാദമി ക്ളൗഡ് കംപ്യൂട്ടിങ് കോഴ്‌സുകളും പഠിക്കാനവസരമുണ്ട്.

[ad1]

അസാപ് കോഴ്‌സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി ആണ്. 2000 മുതല്‍ ഒരു ലക്ഷം വരെയാണ് കോഴ്‌സ് ഫീ. കോഴ്‌സുകള്‍ക്കനുസൃതമായി ഫീസിളവും ലഭ്യമാണ്. ക്ലാസ്സുകള്‍ ഓണ്‍ലൈനായതിനാല്‍ എവിടെ നിന്നു വേണമെങ്കിലും പങ്കെടുക്കാനും സാധിക്കും. വിദഗ്ദരുടെ പരിശീലനത്തോടൊപ്പം ദേശീയ- അന്തര്‍ ദേശീയ തലത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും അസാപ് നല്‍കുന്നു. പ്ലേ സ്‌മെന്റ് ഓപ്ഷനുകളാണ് അസാപിന്റെ മറ്റൊരു പ്രത്യേകത.

[ad2]

ഞങ്ങളുടെ ഓരോ കോഴ്സും പഠിപ്പിക്കുന്നത് സാധാരണ പരിശീലകരല്ല, മറിച്ച് ഈ മേഖലയിൽ നിന്നുള്ള വിദഗ്ധരാണ്. അവരുടെ അനുഭവവും അറിവും നിങ്ങളെ വേറിട്ടു നിൽക്കാൻ സഹായിക്കും .

2012 ല്‍ സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നതിനായി ആരംഭിച്ച അസാപ് ഇപ്പോള്‍ ഒരു കമ്പനിയായി ഉയര്‍ന്നു. നിലവില്‍ അസാപ്പിന് 126 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളും 2744 സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകളുമുണ്ട്. രണ്ടര ലക്ഷത്തില്‍ പരം വിദ്യാര്‍ഥികളാണ് അസാപിലൂടെ വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് കോഴിത്തീറ്റയുമായി വന്ന മിനിലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)