കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് യൂണിറ്റുകളിലായി 60 പേര്‍ക്ക് ഡയാലിസിസ് സൗകര്യമൊരുക്കാന്‍ ജനങ്ങള്‍ ഒരുമിക്കുന്നു; ജനകീയ ധനസമാഹരണം മെയ് 6,7,8 തിയ്യതികളില്‍
കൊയിലാണ്ടി: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റില്‍ 3 ഷിഫ്റ്റുകളിലായി 60 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനായി സൗകര്യമൊരുക്കാനായി ജനകീയ ധനസമാഹാരണം നടത്തുന്നു. ‘സാന്ത്വന സ്പര്‍ശം’ എന്നറിയപ്പെടുന്ന ജനകീയ ധനസമാഹരണം മെയ് 6,7,8 തിയ്യതികളില്‍ നടത്താനായി മൂടാടി പഞ്ചായത്ത് സംഘാടക സമിതി യോഗം ചേര്‍ന്നു.
[ad-attitude]
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാനത്തില്‍ ജമീല എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.സുധ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്, ദുല്‍ഫിഖര്‍ (ജില്ലാ പഞ്ചായത്ത് മെമ്പര്‍), കെ.ജീവാനന്ദന് മാസ്റ്റര്‍ (ബ്ലോക്ക് വികസന സ്റ്റാന്റിംഗ് ചെയര്മാന്) കെ.വിജയരാഘവന് മാസ്റ്റര്‍, എന്‍.ശ്രീധരന്, പപ്പന് മൂടാടി, ഇ.രമേശന്, രജീഷ് മാസ്റ്റര്‍, കെ.പി.കരീം, റസല്‍ നന്തി, റഫീഖ് ഇയത്ത് കുനി എന്നിവര്‍ സംസാരിച്ചു.
[ad1]
[ad2]
ഫണ്ട് സമാഹരണത്തെ പറ്റി നഗരസഭ വൈസ് ചെയര്മാന് അഡ്വ: കെ.സത്യന് വിശദീകരണവും നല്കി. ചടങ്ങിന് എം.മോഹനന് സ്വാഗതവും ടി.കെ ഭാസ്കരന് നന്ദിയും പറഞ്ഞു.
സംഘാടക സമിതി:
ചെയര്മാന്:
സി.കെ.ശ്രീകുമാര്‍ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
വൈസ് ചെയര്മാന്മാര്
കെ.വിജയരാഘവന് മാസ്റ്റര്‍, എന്‍.എം.പ്രകാശന്, എന്‍.ശ്രീധരന്, ഗംഗാധരന്.
കണ്‍വീനര്‍:
കെ.പി.പ്രഭാകരന് മാസ്റ്റര്‍
ജോയിന്റെ് കണ്‍വീനര്‍മാര്‍:
സി.രമേശന്, കെ.പി.കരീം, രജീഷ് മാണിക്കോത്ത്, കെ.പി.മോഹനന് മാസ്റ്റര്‍
ട്രഷറര്‍:
ഷീജ പട്ടേരി (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)