നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ജനങ്ങള്‍ മുന്നിട്ടിറങ്ങം; ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം


Advertisement

കൊയിലാണ്ടി: ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് നൂറ് കണക്കിന് ജീവനക്കാര്‍ അണിനിരന്ന വിളംബരജാഥയോട് കൂടി കൊയിലാണ്ടിയില്‍ ഉജ്വലമായ തുടക്കം. വൈകീട്ട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. തുടര്‍ന്ന് നഗരസഭ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന നവോത്ഥാന സദസ് സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Advertisement

ശാസ്ത്ര രംഗത്ത് നാം മുന്നേറുമ്പോഴും സാമൂഹിക രംഗത്ത് നാം പിന്നോട്ടു പോകുന്നു. സമീപകാല കേരളീയ ചില സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ സുനില്‍ മോഹന്‍ അധ്യക്ഷനായിരുന്നു. പ്രശസ്ത കവിയും പ്രഭാഷകനുമായ സോമന്‍ കടലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരന്‍, കെ ജി ഒ എഫ് നേതാവ് ദില്‍വേദ് ആര്‍ എസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ് സജീവ്, എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ സി പി മണി സ്വാഗതവും മേഖലാ സെക്രട്ടറി മേഘനാഥ് നന്ദിയും പറഞ്ഞു.

Advertisement