സഹകരണ മേഖല സംരക്ഷിക്കപ്പെടണം; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 37 മത് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സമ്മേളനം,ഇനി പുതിയ നേതൃത്വം


Advertisement

കൊയിലാണ്ടി: 37 മത് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം കെ.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് ഇ. അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ജീവനക്കാരും സഹകാരികളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Advertisement

കുടിശികയുള്ള ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബഷീര്‍ മറയത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. അജയന്‍, സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാര്‍, ജില്ലാ സെക്രട്ടറി സുധീര്‍ കുമാര്‍, ജയകൃഷ്ണന്‍ കൂമുള്ളി, നിക്‌സന്‍ പറപ്പള്ളില്‍, ഉബൈദ് വാഴയില്‍, ജിതില്‍ ബി, ലെസി മോള്‍, ഷീന കോടേരിച്ചാലില്‍, നിസാം കക്കയം എന്നിവര്‍ സംസാരിച്ചു.

Advertisement

ഭാരവാഹികളായി പ്രസിഡണ്ടായി ജയകൃഷ്ണന്‍ കൂമുള്ളി, സെക്രട്ടറിയായി ജിതില്‍.ബി ട്രഷററായി ലെസിമോള്‍ എന്നിവര്‍ ചുമതലയേറ്റു.

Advertisement