അരങ്ങ് 2025; ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവത്തിന് തുടക്കം
ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവത്തിന് തുടക്കം. അരങ്ങ് 2025 എന്ന പേരില്‍ നടക്കുന്ന കലോത്സവം
പൂക്കാട് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ വെച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായി.
ജില്ലയിലെ മികച്ച ഓക്‌സിലറി സംരംഭക ഗ്രൂപ്പായി തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹെയര്‍ അക്‌സസ്സറിസ് സംരംഭകരെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സന്‍ ആര്‍.പി വത്സല സ്വാഗതമാശംസിച്ച ചടങ്ങിന് കുടുംബശ്രീ ജില്ലാ മിഷന്‍ ഡി എം.സി കവിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചര്‍ സെക്രട്ടറി അനില്‍കുമാര്‍ അസിസ്റ്റന്റ് സെക്രട്ടറി മോഹനന്‍ എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ ഷൈമ നന്ദി രേഖപ്പെടുത്തി.