എത്തിച്ചത് നൂറോളം കുടുംബങ്ങള്‍ക്ക്; കിടപ്പ് രോഗികള്‍ക്ക് ഭക്ഷണപൊതി വീട്ടിലെത്തിച്ച് മാതൃകകാട്ടി കടലൂര്‍ വാഴവളപ്പില്‍ ഭവതി ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍
മൂടാടി: അന്നദാനത്തില്‍ മാതൃകകാട്ടി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍. പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വളര പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് കടലൂര്‍ വാഴവളപ്പില്‍ ക്ഷേത്രവും പിഷാരികാവിലേക്കുള്ള ഉപ്പുദണണ്ട് വരവും.
വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ കാളിയാട്ട തിറമഹോത്സവത്തോടനുബന്ധിച്ച് ഇന്നലയാണ് അന്നദാനം തുടങ്ങിയത്. മൂന്ന് ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ അന്നദാനം നടക്കാറ്. ഇത്തവണ ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന് മുന്‍പേ പ്രദേശത്തെ കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിച്ചിരിക്കുകയാണ് ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍.
ഇരുപതോളം വളണ്ടിയേര്‍സ് ചേര്‍ന്ന് പ്രദേശത്തെ നൂറോളം കിടപ്പുരോഗികള്‍ക്കായി എല്ലാ വിഭവങ്ങളും ഉള്‍പ്പെടുന്ന അന്നദാന പൊതി എത്തിച്ചു നല്‍കുകയായിരുന്നു. ഉത്സവാഘോഷ കമ്മിറ്റിയും ക്ഷേത്രകമ്മിറ്റിയും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ഇത്.
ഉത്സവത്തിന് മുന്നേ കിടപ്പ് രോഗികളുടെ കണക്ക് എടു്കകുകയും പ്രത്യേകം വളണ്ടിയര്‍മ്മാരെ നിയമിക്കുകയുമായിരുന്നു.
കൊടും ചൂടില്‍ ക്ഷത്രവളണ്ടിയര്‍മാര്‍ അന്നദാനത്തിന്റെ മുഴുവന്‍ വിഭവങ്ങളും ചോറുള്‍പെടെ പൊതിഞ്ഞു അതാത് വീടുകളില്‍ നേരിട്ട് എത്തിച്ച് കൊടുത്ത് മാതൃകയായിരിക്കുകയാണ്.