യുവാക്കളില്‍ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കുന്നതിനായി വിവിധ കോഴ്‌സുകള്‍; വിശദമായി അറിയാം
കോഴിക്കോട്: യുവാക്കളില്‍ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് വണ്ടൂര്‍ ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തില്‍ കോസ്‌മെറ്റോളജി, ബേക്കിംഗ് ടെക്‌നീഷ്യന്‍ / ഓപ്പറേറ്റീവ് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്.v
ഒരു വര്‍ഷ കോഴ്സില്‍ 25 പേര്‍ വീതമുള്ള രണ്ട് ബാച്ച് ഉണ്ടാകും. 23 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. പത്താം തരം പാസ്സായവര്‍ക്ക് അപേക്ഷ നൽകാം. സർക്കാർ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവേശനം സൗജന്യമായിയിരിക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായോ 9745645295 എന്ന നമ്പറിലോ ബന്ധപ്പെടുക.