കളിയാവേശത്തില്‍ പയ്യോളി; ടാസ്ക് തുറയൂരിന്റെ അഖിലേന്ത്യാ വോളീ മേളയ്ക്ക് ആവേശോജ്ജ്വല തുടക്കം


Advertisement

പയ്യോളി: അങ്ങാടി കടവത്ത് അസ്സൈനാർ ഹാജി, തെനങ്കാലിൽ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ആയാണി മെഹബൂബ് മെമ്മോറിയൽ റണ്ണേയ്സ് അപ്പിനും വേണ്ടി ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന 28-ാം മത് അഖിലേന്ത്യാ വോളീ മേളയ്ക്ക് തുടക്കമായി. പയ്യോളി അങ്ങാടിയിലെ എ.സി നൗഷാദ് ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് മേള ഉദ്ഘാടനം ചെയ്തു.

Advertisement

ചെയർമാൻ കുന്നുമ്മൽ റസാഖ് അധ്യക്ഷത വഹിച്ചു. ദുബൈ പോലിസ് മേജർ ഉമർ അൽ മദ്റൂഖി മുഖ്യാതിഥിയായിരുന്നു. ഏപ്രില്‍ 9 വരെയാണ് മത്സരം. കെഎസ്ഇബിയും ഇൻകംടാക്സ് ചെന്നൈയും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബി വിജയികളായി. ഉദ്ഘാടന മത്സരം കാണാന്‍ നൂറ്കണക്കിന് പേരാണ് ഇന്നലെ സ്‌റ്റേഡിയത്തില്‍ എത്തിയത്.

Advertisement

പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ്, ഡി.വൈ.എസ്.പി ഹരിപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സുബാഷ്, അഡീഷനൽ എസ്.പി ശ്യാംലാല്‍, ജനറൽ കൺവീനർ പ്രൊഫ: എ.എം സജീബ്, ട്രഷറർ എ.എം റഫീഖ്, മൂസ്സ മണിയോത്ത്, തെനങ്കാലിൽ ഇസ്മാഈൽ, ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിൽ, സി.എച്ച് ഇബ്രാഹിം കുട്ടി, എം.പി ഷിബു, സി.കെ അസീസ്, ബി. ബാലഗോപാൽ, അർഷാദ് ആയനോത്ത്, പി.ബാലഗോപാലൻ, പി.എം രാജൻ,  കെ.ടി ഹരീഷ് എന്നിവര്‍ സംസാരിച്ചു.

Advertisement

Description: The 28th All India Volleyball Festival organized by Task Thurayur has begun