കുട്ടികളുടെ സ്വഭാവ രൂപികരണത്തില്‍ അധ്യാപകരുടെ പങ്ക് വലുത്; 103 ആം വാര്‍ഷികം ആഘോഷമാക്കി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍
കൊയിലാണ്ടി: വീരവഞ്ചേരി എല്‍.പി സ്‌ക്കൂളിന്റെ 103 ആം വാര്‍ഷികവും ഹാപ്പി കിഡ്‌സ് നഴ്‌സറിയുടെ 51ാം വാര്‍ഷികവും ആഘോഷിച്ചു. ഹാപ്പി കിഡ്‌സ് നഴ്‌സറിയുടെ 51ാം വാര്‍ഷികം വടകര ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് ആര്‍ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ചെറിയ പ്രായത്തില്‍ തന്നെ സ്വഭാവ രൂപികരണത്തില്‍ അധ്യാപകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും,
ന്നും ഭാവിയില്‍ സമൂഹത്തിലെ നല്ല പൗരന്മാരായി വളര്‍ത്താന്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയുമെന്നും ആര്‍ ഹരിപ്രസാദ് പറഞ്ഞു.
യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധി മനപ്പുറത്ത് ചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഗീത കുതിരോടി,
സിജിത്ത് സി.ജി, സുജാത ടി.കെ, ബബിത ഇ.കെ., ഷീജ പി.കെ., എന്നിവര്‍ പ്രസംഗിച്ചു.