അവകാശ നിഷേധത്തിനെതിരെ സമരം ശക്തം; കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണയുമായി കേരള സംസ്ഥാന പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: കേരള സംസ്ഥാന പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ധര്‍ണ സമരത്തിന്റെ ഭാഗമായാണ് സമരം. കോഴിക്കോട് ജില്ലാ സെക്രട്ടറി ഓ.എം. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം സെക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് ചിങ്ങപുരം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ കൃഷ്ണന്‍, വാഴയില്‍ ശിവദാസന്‍ മാസ്റ്റര്‍, രാജീവന്‍ മഠത്തില്‍, ബാലന്‍ ഒതയോത്ത്, പ്രേമന്‍ നന്മന, വായനാരി സോമന്‍ മാസ്റ്റര്‍, പ്രേമകുമാരി എസ്.കെ., ആര്‍. നാരായണന്‍ മാസ്റ്റര്‍,മണമല്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.