ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ മകന്‍ അമ്മയെ കുക്കറിന്റെ അടപ്പുകൊണ്ട് അടിച്ച സംഭവം; മൂന്നുപേര്‍ക്കെതിരെ കേസ്
ബാലുശ്ശേരി: കണ്ണാടിപ്പൊയിലില്‍ മകന്‍ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തില്‍ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകന്‍ രദിന്‍, മകന്റെ ഭാര്യ ഐശ്വര്യ, ആക്രമണത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. തലക്കും അടിവയറ്റിലും പരുക്കേറ്റ രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മയെ ആക്രമിച്ചത്. ഞായറാഴ്ചയാണ് മകന്‍ ഗള്‍ഫില്‍ നിന്ന് എത്തിയത്. വീട്ടിലെത്തിയ മകന്‍ രദിന്‍ സ്വത്തുക്കള്‍ തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്ന് രതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ് ആക്രമിച്ചതെന്നാണ് രതി പറയുന്നത്.
വീട്ടില്‍ നിന്നും ഇറങ്ങിപോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമമെന്ന് രതി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ രതിയുടെ ഇളയ മകളും ഉണ്ടായിരുന്നു. പരുക്കേറ്റ രതിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും അടി വയറ്റില്‍ വേദനയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ചികിത്സ തേടികയായിരുന്നു. ബാലുശ്ശേരി പൊലീസാണ് കേസന്വേഷിക്കുന്നത്.
Summary: Case filed against three people in Balussery Kannadipoyil incident where son beats mother with cooker lid