‘ശുചിത്വ സാഗരം സുന്ദര തീരം’ ; കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാന്‍ പദ്ധതി ഒരുങ്ങുന്നു


Advertisement

കൊയിലാണ്ടി: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാന്‍ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി ഒരുങ്ങുന്നു..
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.

Advertisement

പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതാണ് ലക്ഷ്യം.മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങി മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisement

590 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2025 ഏപ്രില്‍ 11 ന് ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം സംഘടിപ്പിക്കും.സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഒരു ദിവസം നീണ്ടുനില്ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്.

Advertisement

2025 ഏപ്രില്‍ 11 ന് കോഴിക്കോട് ജില്ലയില്‍ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ രണ്ടാം ഘട്ടം ആയ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജനന യജ്ഞം രാവിലെ ഏഴ് മുതല്‍ ചാലിയം മുതല്‍ അഴിയൂര്‍ വരെയുള്ള 72 കി. മീറ്റര്‍ കടല്‍ത്തീരത്ത് 72 ആക്ഷന്‍ ക്രേന്ദ്രങ്ങളിലായി സംഘടിപ്പിക്കും.

പൊതുജനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമ സംഘടനകള്‍, സാംസ്‌കാരിക, സാമുദായിക സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ പരിപാടിയുടെ ഭാഗമാകും.