വാര്‍ഷികാഘോഷത്തില്‍ ഗുരുജി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
കൊയിലാണ്ടി: ഗുരുജി വിദ്യാനികേതന്‍ ഇംഗ്ലിഷ് മീഡിയം സ്‌ക്കൂള്‍ വാര്‍ഷികാഘോഷം ചിത്രകാരന്‍ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാ സിക്രട്ടറി കെ.കെ.ഗോപിനാഥന്‍ മാസ്റ്റര്‍ മുഖ്യഭാഷണം നടത്തി.
കോഴിക്കോട് സേവാഭാരതി സെക്രട്ടറി വി.എം.മോഹനന്‍, ചെങ്ങോട്ടുകാവ് വാര്‍ഡ് മെമ്പര്‍ സുധ, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സിന്ധു സുരേഷ്, അനില്‍ അരങ്ങില്‍, ശൈലജ നമ്പിയേരി എന്നിവര്‍ സംസാരിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ സജിനി ഏഴുകുടിക്കല്‍, ഹരിത പ്രശോഭ് (മാതൃസമിതി), പ്രീതി (ശിശു വാടിക സമിതി) ശ്രുതി ചേച്ചി (കണ്‍വീനര്‍ ആഘോഷ കമ്മറ്റി ) എന്നിവര്‍ സന്നിഹിതരായിരുന്നു.
2025 വര്‍ഷത്തെ ക്ലാസ് ടോപ്പേഴ്‌സിന്നും, ബി.വി.എന്‍ യു.എസ്.എസ് നേടിയ സജ്ജന്‍ എസ്.പിക്കും മൊമന്റോ നല്‍കി. കെ.കെ.മുരളി സ്വാഗതവും ടി.എം രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ സംഗീത സഭ ഒരുക്കിയ ഭജന, യോഗ ഡാന്‍സ്, ഗുരുജി ആര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ കരാട്ടെ പ്രദര്‍ശനം എന്നിവക്ക് പുറമെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.