ഇന്ത്യ ചുട്ടുപൊള്ളും; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഡല്‍ഹി: ഇന്ത്യയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വിശദമാക്കുന്നത്.
മധ്യ, കിഴക്കന്‍ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലുമാണ് ചൂട് കൂടുമെന്ന് അറിയിപ്പുള്ളത്. അതികഠിനമായ ചൂട് അനുഭവപ്പെടുന്ന ആറ് ദിവസങ്ങള്‍ ഏപ്രില്‍ മാസത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ ഏപ്രി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളി 10 മുതല്‍ 12 വരെ താപ തരംഗ തീവ്രത കൂടിയ ദിവസങ്ങളുണ്ടായേക്കാം. ദില്ലിയിലും മറ്റ് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഇത് രണ്ട് മുതല്‍ ദിവസം വരെയാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്.
സാധാരണ നിലയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നാല് മുതല്‍ ഏഴ് വരെ ദിവസങ്ങളാണ് താപതരംഗ സാധ്യതയുള്ള ദിവസങ്ങള്‍ ഇന്ത്യയില്‍ അനുഭവപ്പെടാറ് എന്നിരിക്കെയാണ് ഇത്തവണ വേനല്‍ക്കാലം അതിരൂക്ഷമായേക്കുമെന്ന സാധ്യത നല്‍കിയിട്ടുള്ളത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ മാസത്തില്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.