മണ്ണുമാന്തിയന്ത്രം തട്ടി; മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു


Advertisement

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ കൂരിയാടിൽ മണ്ണുമാന്തി യന്ത്രം തട്ടി മധ്യവയസ്കൻ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ മോഹൻ സാദത്ത് (50) ആണ് മരിച്ചത്. ഹൈവേ വികസന പ്രവർത്തനം നടത്തുന്ന കമ്പനിയുടെ മണ്ണുമാന്തിയന്ത്രമാണ് സാദത്തിനെ തട്ടിയത്.

Advertisement

ഗുരുതരമായി പരിക്കേറ്റ സാദത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബീഹാർ സ്വദേശിയാണ് മരിച്ച സാദത്ത്.

Advertisement
Advertisement