അത്തോളി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഐ.ടി മറ്റു അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു
അത്തോളി: ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അത്തോളിയില്‍ എസ്എസ്‌കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലെ ജി എസ് ടി അസിസ്റ്റന്റ് എന്ന കോഴ്സിലേക്കായി ഐ ടി ഉപകരണങ്ങളും മറ്റു അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.
അടങ്കല്‍ തുക അഞ്ച് ലക്ഷം രൂപ. നിരത ദ്രവ്യം 5000 രൂപ. ദര്‍ഘാസ് ഫോറം വില 1000 രൂപ. മുദ്ര വെച്ച ദര്‍ഘാസുകള്‍ പ്രിന്‍സിപ്പാളിന് ഏപ്രില്‍ ഒന്‍പത് ഉച്ചക്ക് രണ്ട് മണിക്കകം ലഭിക്കണം. മറ്റു വിവരങ്ങളും അനുബന്ധ ലിസ്റ്റും സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാണ്.