കനാല്‍ വെള്ളം എത്താത്തതിനാല്‍ കുടിവെള്ളക്ഷാമം രൂക്ഷം; മൂടാടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
മൂടാടി: കനാല്‍ വെള്ളം എത്താത്തതിനാല്‍ മൂടാടി മുചുകുന്ന് അട്ടവയല്‍ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. കനാല്‍ വെള്ളത്തെ ആശ്രയിച്ച് ചെയ്ത കൃഷിയും നാശത്തിന്റെ വക്കിലാണ്. കനാല്‍ തുറക്കാത്തതില്‍ ആറാം ഡിവിഷന്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി.
മറ്റെല്ലാ സ്ഥലങ്ങളിലും കനാല്‍ ജലം എത്തിയിട്ടും അട്ടവയല്‍ ഭാഗം തൊട്ടു മുചുകുന്ന് ഭാഗത്തേക്ക് വെള്ളമെത്തിയിട്ടില്ല. കനാല്‍ വേണ്ട വിധം റിപ്പയര്‍ നടത്താത്തതാണ് വെള്ളമെത്താന്‍ വൈകുന്നതിന് കാരണമെന്നാണ് മനസിലായതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. വാര്‍ഡ് പ്രസിഡന്റ് സജീവന്‍ കോവിലേരി, എം.കെ.ബാലകൃഷ്ണന്‍, രജീഷ് കളത്തില്‍, മോഹന്‍ദാസ് പൂങ്കാവനം, അശോകന്‍ പൂവണി എന്നിവര്‍ സംസാരിച്ചു.