ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തിയ കേരള ടീമിലെ പ്രധാന താരത്തിന് അഭിനന്ദനം; രോഹന്‍ എസ്.കുന്നുമ്മലിന് ആദരവൊരുക്കി കൊയിലാണ്ടിയിലെ എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍


Advertisement

കൊയിലാണ്ടി: എ.കെ.ജി സ്‌പോര്‍ട്‌സ് സെന്റര്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ കേരള ക്രിക്കറ്റ് താരം രോഹന്‍ എസ് കുന്നുമ്മലിനെ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ എല്‍.ജി.ലിജീഷ് അധ്യക്ഷത വഹിച്ചു.

Advertisement

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ എത്തിയ കേരള ടീമിലെ പ്രധാന താരം എന്ന നിലയില്‍ കൊയിലാണ്ടിയ്ക്കാകെ അഭിമാനമാണ് രോഹന്‍ എന്ന് കെ.പി.സുധ പറഞ്ഞു. അനുമോദന സദസ്സിനെ തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.

Advertisement

മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്, കൗണ്‍സിലര്‍മാരായ എ.അസീസ്, ലളിത, ടി.കെ..ചന്ദ്രന്‍ മാസ്റ്റര്‍, വായനാരി വിനോദ്, വി.കെ.ജയന്‍ എന്നിവര്‍ സംസാരിച്ചു. എ.പി.സുധീഷ് സ്വാഗതം പറഞ്ഞു. സി.കെ.മനോജ് നന്ദി പറഞ്ഞു.

Advertisement

Summary: AKG Sports Center in Koyilandy pays tribute to Rohan S. Kunnummal