യുവാവിന്റെ കൈവിരലില്‍ കുടുങ്ങിയ മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റി അഗ്നിരക്ഷാസേന


കൊയിലാണ്ടി: കൈവിരലില്‍ കുടുങ്ങിയ മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റി കൊയിലാണ്ടി അഗ്നിരക്ഷാ സേന. നടുവണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ മോതിരമാണ് അഴിച്ചുമാറ്റാന്‍ കഴിയാതെ കൈവിരലില്‍ കുടുങ്ങിപ്പോയത്.

തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ സമീപിക്കുകയായിരുന്നു. വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ കട്ടര്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു.