പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി
പേരാമ്പ്ര: പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തര്‍ജനം (65) ആണ് 26.02.2025 ന് രാവിലെ 10 മണി മുതല്‍ കാണാതയത്.
പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസറ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍കഴിഞ്ഞ ദിവസം പോലീസ് കോട്ടയത്ത് എത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നും കാണാതായെന്നാണ് ലഭിക്കുന്ന വിവരം.
കാണാതായ സ്ത്രീയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.
എസ്.എച്ച്.ഒ പേരാമ്പ്ര പോലീസ് 9497987190
എസ്.ഐ പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ – 9497980790.
പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ :0496 2610242.