പെയിന്റ് ടിന്നില്‍ തലകുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
കൊയിലാണ്ടി: പെയിന്റ് ടിന്നില്‍ തല കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെയാണ്
കൊല്ലം സ്വദേശിയുടെ വീട്ടിലെ പൂച്ചയുടെ തല പെയിന്റ് ടിന്നില്‍ കുടുങ്ങിയത്. വീട്ടുകാര്‍ പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേനയുമായി ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ പൂച്ചയുമായി സ്റ്റേഷനിലെത്തുകയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസറുടെ
നേതൃത്വത്തില്‍ പൂച്ചയുടെ തലയില്‍ കുടുങ്ങിയ ടിന്ന് ഊരിയെടുക്കുകയായിരുന്നു.