‘സാക്ഷ്യം’; പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു
കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ വാര്‍ഷിക സപ്ലിമെന്റ് ‘സാക്ഷ്യം’ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ്, സ്‌കൂള്‍ ലീഡര്‍ ഇവാന്‍ രാജേഷിന് പത്രം കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. 2024-25 അധ്യായന വര്‍ഷത്തിലെ പഠന മികവുകളും പ്രധാന പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് വാര്‍ഷിക സപ്ലിമെന്റ്.
വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചക്കായി സ്‌കൂള്‍ ആവിഷ്‌കരിച്ച പ്രായോഗിക പഠന പദ്ധതികള്‍ കൂടുതല്‍ വിദ്യാര്‍ത്ഥി സംവേദനമൂല്യമുണ്ടാക്കുമെന്നു പത്രം പ്രകാശനം ചെയ്ത പിടിഎ പ്രസിഡന്റ് അഭിപ്രായപ്പെട്ടു
സ്‌കൂളിന്റെ അക്കാദമിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെ വിജയങ്ങളുടെയും പ്രമാണമായാണ് ‘സാക്ഷ്യം’ തയ്യാറാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകതയും കലാപരവും വൈജ്ഞാനികവുമായ കഴിവുകളെക്കുറിച്ച് സപ്ലിമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സ്‌കൂളില്‍ നടപ്പാക്കിയ നവീന പഠന പദ്ധതി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക കലോത്സവ വിജയങ്ങള്‍, കായികമികവുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങളും ‘സാക്ഷ്യം’ ത്തില്‍ ഉള്‍ക്കൊള്ളുന്നു.
ചടങ്ങില്‍ പ്രധാനാധ്യാപിക ഇന്ദിര സി.കെ, പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.