പേരാമ്പ്ര വാല്യേക്കോട് വീണ്ടും അപകടം; കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു


പേരാമ്പ്ര: വാല്യേക്കോട് വീണ്ടും അപകടം. കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ മൂന്നു വയസുള്ള കുട്ടിയടക്കമുള്ള കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കരിങ്ങാറ്റി അമ്പലത്തിനു സമീപം പി.എം.ജി.എസ്.വൈ കനാല്‍ റോഡില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇന്നലെ രാവിലെ നടന്ന അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. പേരാമ്പ്ര സ്വദേശിയായ അധ്യാപകനും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോ കാര്‍ പിക്കപ്പിന് പുറകില്‍ ഇടിക്കുകയായിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പാണ് പ്രദേശത്ത് വീണ്ടും അപകടം നടന്നത്.