പുതിയ കാലത്തെവെല്ലുവിളിയെ അതിജീവിക്കാം; നമുക്ക് നല്‍കാം നവജീവിതം അവയവദാന ക്യാമ്പയിന് കൊയിലാണ്ടിയില്‍ തുടക്കമായി


കൊയിലാണ്ടി: പുതിയ കാലത്തെ വെല്ലുവിളിയെ അതിജീവിക്കാന്‍ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ അവയവദാന ക്യാമ്പയിന്‍ നമുക്ക് നല്‍കാം നവജീവിതം പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. കെ അജിത്ത് മാസ്റ്റര്‍ കൗണ്‍സിലര്‍മാരായ ബിന്ദു പി.ബി, സുധ.സി, പ്രജിഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഡോക്ടര്‍ സി.സ്വപ്ന, കെ.കെ.സത്യപാലന്‍ (സെക്രട്ടറി ഐ.പി.എം), വിനോദന്‍ മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ. വി.വിനോദ് (സൂപ്രണ്ട് താലൂക്ക് ഹോസ്പിറ്റല്‍), നിര്‍മ്മല, ബിന്ദു കല (എച്ച്.ഐ തിരുവങ്ങൂര്‍), ശശി കോട്ടില്‍ (കോ -ഓര്‍ഡിനേറ്റര്‍) എന്നിവരും സംസാരിച്ചു. സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിബിന.കെ.കെ സ്വാഗതവും നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ എം.പി നന്ദിയും പറഞ്ഞു.