പതിമൂന്ന് വയസുള്ള മകന്‍ കാര്‍ ഓടിച്ചു, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റീല്‍ ആക്കി; ചെക്യാട് സ്വദേശിയായ പിതാവിനെതിരെ കേസ്
ചെക്യാട്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ കാര്‍ ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ചെക്യാട് തേര്‍കണ്ടിയില്‍ നൗഷാദിനെതിരെയാണ് വളയം പോലീസ് കേസെടുത്തത്. 2024 ഒക്ടോബര്‍ 24നാണ് കേസിനാസ്പദമായ സംഭവം.
നൗഷാദിന്റെ പതിമൂന്ന് വയസുള്ള മകന്‍ വീടിന് മുന്നിലെ വഴിയിലൂടെയാണ് ഇന്നോവ കാര്‍ ഓടിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ റീല്‍ ആക്കി ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് സമൂമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു.
സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പോലീസിന്റെ ശുഭയാത്ര എന്ന പോര്‍ട്ടലില്‍ പരാതി എത്തിയത്. ദൃശ്യങ്ങള്‍ സഹിതമാണ് പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെതിരെ പോലീസ് കേസ് എടുത്തത്. സംഭവത്തില്‍ ഇന്നോവ കാറും പോലീസ് കസ്റ്റിഡിയിലെടുത്തു.
Summary: Thirteen-year-old son drove a car, filmed the footage and made it into a reel; Case filed against father, a native of Chekyad