ലഹരി ഉപയോഗം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ജനങ്ങളോട് പറഞ്ഞ് വിദ്യാര്‍ഥികള്‍; ലഹരിക്കെതിരെ സംഗീത ശില്‍പവുമായി സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


കൊയിലാണ്ടി: ലഹരിക്കെതിരെ സംഗീത ശില്‍പവുമായി സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സമീപ സ്‌കൂളുകളിലും പ്രധാന കവലകളിലും ലഹരിവിരുദ്ധ പ്രചരണം നടത്തി.

പരിപാടി കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ പി.ആര്‍.പ്രശാന്ത് ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്യാമള, എച്ച്.എം ടി.ഓ.സജിത, ഡെപ്യൂട്ടി എച്ച്.എം.സതീഷ് ബാബു, പി.ടി.എ പ്രസിഡണ്ട് ലിനീഷ് തട്ടാരി, സ്റ്റാഫ് സെക്രട്ടറി കെ.രാജീവ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.അഹമ്മദ്, പ്രിവന്റ്റ്റീവ് ഓഫീസര്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.