പൊയില്‍ക്കാവില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറില്‍ വീണ് മധ്യവയസ്കന് മരിച്ചു
ചേമഞ്ചേരി: കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറില്‍ വീണ് മധ്യവയസ്കന് മരിച്ചു. അത്തോളി കൊടശ്ശേരി ചാലെക്കുഴിയില്‍ ബാലകൃഷ്ണന് ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഓക്സിജന്‍ ദൗര്‍ലഭ്യമുള്ള കിണറാണെന്ന് സംശയമുണ്ട്.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.കെ.ബാബു, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ ഹേമന്ത്.ബി, ലിനീഷ്, സുകേഷ്, രജിലേഷ്, നിധിന്‍രാജ്, ഹോംഗാര്‍ഡ് ഓംപ്രകാശ്, പ്രദീപ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.