വിദ്യാര്‍ത്ഥികളിലെ പ്രമേഹ രോഗത്തെ ചെറുക്കാം; സ്‌കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ നല്‍കി ലയണ്‍സ് ക്ലബ്ബ് കൊയിലാണ്ടി


കൊയിലാണ്ടി: കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹ രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഷുഗര്‍ബോര്‍ഡുകള്‍ കൈമാറി ലയണ്‍സ് ക്ലബ്ബ് കൊയിലാണ്ടി. ലയണ്‍സ് ക്ലബ് ഡിസ്റ്റിക് ത്രീ വണ്‍ എയ്റ്റ് ഈയും, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്നാണ് ഷുഗര്‍ ബോര്‍ഡുകള്‍ കൈമാറിയത്.

ഇതിന്റെ ഭാഗമായി കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, പന്തലായിനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലയണ്‍സ് ക്ലബ്ബ് ഡോക്ടര്‍ ഗോപിനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പന്തലായിനി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലയണ്‍സ് ക്ലബ്ബ് ഡോക്ടര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.

ശുദ്ധജലം ഒഴിച്ചുള്ള മറ്റുള്ള ശീതള പാനീയങ്ങളില്‍ 300 എം എല്‍ ബോട്ടലുകളില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ആണ് വേണ്ടത്. എന്നാല്‍ 5 മുതല്‍ 10 ഗ്രാം വരെ പഞ്ചസാരയുടെ അളവ് കൂടിയതിനാല്‍ പ്രമേഹ രോഗം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കൂടുതലായി ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് ബോധവല്‍ക്കരണം നടത്തി ഉപയോഗം പരമാവധി കുറയ്ക്കാന്‍ വേണ്ടി സ്‌കൂളുകളിലും കോളേജുകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നുള്ളതാണ് ലൈന്‍സ് ക്ലബ് കൊയിലാണ്ടിയുടെ ഉദ്ദേശമെന്ന് എന്ന് ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.വി വേണുഗോപാല്‍ പറഞ്ഞു.

Summary: The Lions Club of Koyilandy distributed sugar boards to schools as part of its efforts to combat diabetes in children.