വിവിധ വിഷയങ്ങളിലായി വനിതകള്‍ക്ക് ക്ലാസുകള്‍; വനിതാ ദിനം ആഘോഷിച്ച് ജെ.സി.ഐ കൊയിലാണ്ടിയും എ.എം.ഐ യും
കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയും എ.എം.ഐ കൊയിലാണ്ടിയും ചേര്‍ന്ന് സംയുക്തമായി വനിതാദിനം ആചരിച്ചു.
ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ: അഖില്‍ എസ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കീര്‍ത്തി അഭിലാഷ് സ്വാഗതം പറഞ്ഞു. ഡോ ആതിര കൃഷ്ണന്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.
ഡോ: സൂര്യ ഗായത്രി അക്സിലരേറ്റ് ആക്ഷന്‍ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന പുരസ്‌ക്കാര ജേതാക്കളായ സബിത. സി (സൂപ്പര്‍വൈസര്‍), ഉഷ കുമാരി (അംഗന്‍വാടി വര്‍ക്കര്‍), അംഗന്‍വാടി ഹെല്‍പ്പര്‍ മിനി. പി.എം അംഗന്‍വാടി ഹെല്‍പ്പര്‍ എന്നിവരെ അനുമോദിച്ചു. ചടങ്ങില്‍ ഡോ: അയന നന്ദി പറഞ്ഞു.
Summary: JCI Koyilandy and AMI celebrate Women’s Day.