കൊയിലാണ്ടി നഗരസഭയുടെ പദ്ധതിയില്‍ യു.പി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് ഒരുമാസം നീണ്ട ഫുട്‌ബോള്‍ പരിശീലനം
കൊയിലാണ്ടി: നഗരസഭ 2024-25 വാര്‍ഷിക പദ്ധതി വിദ്യാര്‍ഥികള്‍ക്ക് കായികപരിശീലനം പദ്ധതിയുടെ ഭാഗമായി യു.പി വിദ്യാര്‍ഥികള്‍ക്ക് ഒരു മാസക്കാലം ഫുട്‌ബോള്‍ പരിശീലനം നല്‍കി. പരിശീലനത്തിന്റെ സമാപനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അധ്യക്ഷനായിരുന്നു.
ചടങ്ങില്‍ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.എ.ഇന്ദിര, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, രമേശന്‍ വലിയാട്ടില്‍, എ.അസീസ്, ഭവിത.സി എന്നിവര്‍ സംസാരിച്ചു. മുഴുവന്‍ കായിക താരങ്ങള്‍ക്കും ജഴ്‌സികളും വിതരണം ചെയ്തു.
ഫുട്ബാള്‍ പരിശീലകരായ ഋഷി ദാസ് കല്ലാട്ട്, എന്‍.കെ.ഷാജി എന്നിവര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.