ചക്കിട്ടപ്പാറ ചെമ്പനോട സ്വദേശിനിയായ വിദ്യാര്‍ഥി ജര്‍മ്മനിയില്‍ അന്തരിച്ചു


ചക്കിട്ടപ്പാറ: ചെമ്പനോട സ്വദേശനിയായ വിദ്യാര്‍ഥിനി ജര്‍മ്മനിയില്‍ അന്തരിച്ചു. പേഴത്തിങ്കല്‍ ഡോണ ദേവസ്യ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. അസുഖബാധിതയായി ജര്‍മ്മനയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ചെമ്പനോട പേഴത്തിങ്കല്‍ ദേവസ്യ- മോളി ദമ്പതികളുടെ മകളാണ്. ബെല്‍വിന്‍ സഹോദരനാണ്.

മൃതദേഹം ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റോഡ് മാര്‍ഗം വെള്ളിയാഴ്ച രാവിലെ ചെമ്പനോടയിലെ വീട്ടിലെത്തിക്കും. പതിനൊന്നുമണിയോടെ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാര്‍മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.