അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലീനിങ് സ്റ്റാഫ് നിയമനം
അരിക്കുളം: അരിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. താത്പര്യമുള്ള ഏഴാംക്ലാസ് പാസായ ഉദ്യോഗാർഥികൾ ഏപ്രിൽ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ സഹിതം അരിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിൽ നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.