ഇരട്ടിമധുരം; സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മികച്ച അംഗണവാടി ടീച്ചര്‍, ഹെല്‍പ്പര്‍ അവാര്‍ഡ് ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അംഗവനവാടികള്‍ക്ക്
ചെങ്ങോട്ട്കാവ്: സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മികച്ച അംഗണവാടി ടീച്ചര്‍, ഹെല്‍പ്പര്‍ അവാര്‍ഡ് ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അംഗവനവാടികള്‍ക്ക്. മികച്ച അംഗണവാടി ടീച്ചറായി ഉഷാകുമാരിയെ തിരഞ്ഞെടുത്തു. മികച്ച ഹെല്‍പ്പറായി മിനി.പി.എം നെയും തിരഞ്ഞെടുത്തു.
ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ മാരുതി അംഗണവാടി ടീച്ചറാണ് ഉഷാകുമാരി. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പൊക്കേരി അംഗനവാടിയിലെ ഹെല്‍പ്പറാണ് മിനി. പി.എം. രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ചെങ്ങോട്ട് കാവ്പഞ്ചായത്ത്.
ഇന്നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 8 വനിതാ ദിനത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഇരുവരും അവാര്‍ഡ് ഏറ്റു വാങ്ങും. അവാര്‍ഡ് ലഭിച്ച സന്തോഷം അംഗണവാടി ടീച്ചറും കുട്ടികളും രക്ഷിതാക്കളും മറ്റ് പ്രദേശവാസികളും മധുര പലഹാരം വിതരണം ചെയ്തു ആഘോഷിച്ചു. അഞ്ചാം വാര്‍ഡ മെമ്പര്‍ ജ്യോതി നളിനം ഷാള്‍ അണിയിച്ച് ഉഷാകുമാരി ടീച്ചറെ ആദരിച്ചു.
അംഗണവാടി മോണിറ്ററിങ്ങ് സപ്പോർട്ടിങ്ങ് ടീം അംഗം എം. കെ വാസു, മുൻ വാർഡ് മെമ്പർ സതീശൻ കുനിയിൽ എസ്. ആർ ജയ്കിഷ്, എം ശശി, പി ടി സുര എന്നിവർ സംസാരിച്ചു