ഈ വര്‍ഷത്തെ പൂക്കാട് കലാലയം ഗുരുവരം പുരസ്‌ക്കാരം പ്രശസ്ത നര്‍ത്തകി ഭരത ശ്രീപത്മിനി ടീച്ചര്‍ക്ക്


ചേമഞ്ചേരി: ഈ വര്‍ഷത്തെ ഗുരുവര പുരസ്‌ക്കാരം നര്‍ത്തകിയും നൃത്ത ഗുരുനാഥയുമായ ഭരത ശ്രീപത്മിനി ടീച്ചര്‍ക്ക്. പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണാര്‍ത്ഥം പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണ് ഗുരുവരം. ഗുരുവിന്റെ ഓര്‍മ്മദിനമായ മാര്‍ച്ച് 15 ന് പൂക്കാട് കലാലയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വെച്ച് പുരസ്‌ക്കാര സമര്‍പ്പണം നടക്ക

പ്രശസ്തി പത്രവും ശില്‍പ്പവും കാഷ് അവാര്‍ഡും അടങ്ങിയതാണ് ഗുരുവരം പുരസ്‌ക്കാരം. രാവിലെ സ്മൃതിമണ്ഡപത്തില്‍ ദീപപ്രോജ്വലനവും, പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്ന് നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠന ക്ലാസുകള്‍ നടക്കും. വൈകീട്ട് 4 മണിക്ക് ഗുരുവിന്റെ ശിഷ്യരും പ്രശിഷ്യരുമായ നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങില്‍ കലാ സാസ്‌കാരിക-രാഷ്ടീയ രംഗത്തെ പ്രഗത്ഭരും പ്രശസ്തരും പങ്കെടുക്കും.