എം.എല്‍.എമാര്‍ക്ക് രണ്ട് ടേം നിബന്ധന മാറ്റാന്‍ സി.പി.എം


തിരുവനന്തപുരം: കേരളത്തില്‍ എം.എല്‍.എമാര്‍ക്ക് രണ്ട് ടേം നിബന്ധന മാറ്റാന്‍ സി.പി.ഐ.എമ്മില്‍ ആലോചന. എം.എല്‍.എമാര്‍ക്ക് മൂന്ന് ടേം പരിധി സി.പി.എ.മ്മും നടപ്പാക്കിയേക്കുമെന്നാണ് സൂചന.

തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എമാരായവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തിയേക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രണ്ട് ടേം പരിധി സി.പി.എം കൊണ്ടുവന്നത്. പല മണ്ഡലങ്ങളിലും നിലവിലെ എം.എല്‍.എ മാറുന്നത് വിജയസാധ്യത ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. ഇനി മത്സര രംഗത്തുണ്ടാകില്ലെന്ന തോന്നല്‍ ചില എം.എല്‍.എമാരുടെ പ്രവര്‍ത്തന പോരായ്മയ്ക്ക് കാരണമാകുന്നതായും വിലയിരുത്തലുണ്ട്.

ടേം ഇളവ് നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഒഴിവാകുക 25 സിറ്റിങ് എം.എല്‍.എമാരാണ്. പിണറായി വിജയന്‍, കെ.കെ. ഷൈലജ, ടി.പി.രാമകൃഷ്ണന്‍, സജി ചെറിയാന്‍, വീണ ജോര്‍ജ് തുടങ്ങി 25 പേര്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കും.