17 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണം; വിദ്യാര്‍ത്ഥികളുടെ പഠനം മികവുറ്റതാക്കാന്‍ നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സയന്‍സ് പാര്‍ക്ക്


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച സയന്‍സ് പാര്‍ക്ക് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ വിനിയോഗിച്ചാണ് സയന്‍സ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ. അനിത പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം. ശശി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലങ്കോട് സുരേഷ് ബാബു മുഖ്യ അതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹിരണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സി. സുരേന്ദ്രന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ സജീവന്‍ മക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ്, എസ്.എം.സി. ചെയര്‍മാന്‍ ഷിബീഷ്, മുന്‍.ഹെഡ്മാസ്റ്റര്‍ മോഹനന്‍ പാഞ്ചേരി, പ്രിന്‍സിപ്പല്‍ ഇ. കെ.ഷാമിനി,ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ജലില്‍, ഹെഡ്മാസ്റ്റര്‍ എന്‍.എം മൂസക്കോയ, ജിജീഷ്. വി. കെ, ഷബീര്‍ നെടുങ്കണ്ടി, അഷ്‌റഫ് പുതിയപ്പുറം, കാസിം പുതുക്കുടി, സന്തോഷ് , വസന്തകുമാര്‍, ഷര്‍മിന ടീച്ചര്‍, ടി.പി.അനീഷ്, നിര്‍മ്മല ടീച്ചര്‍, വി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.