വീട്ടിലെ വിറകുപുരയിൽ നിന്ന് പാമ്പ് കടിയേറ്റു; എകരൂല്‍ സ്വദേശിനിയായ വീട്ടമ്മ മരിച്ചു


കോഴിക്കോട്: വീട്ടിലെ വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു. എകരൂൽ മങ്ങാട് കൂട്ടാക്കിൽ ദേവി ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ വിറക് പുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ: ചെക്കിണി കുന്നുമ്മൽ.
അമ്മ: നാരായണി
ഭർത്താവ്: ബാലൻ
മക്കൾ: വിനോദ്, ബിന്ദു, ബിനീഷ്.