തായമ്പക, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികള്‍; വിയ്യൂര്‍ ഇനി ഉത്സവ ലഹരില്‍, ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഞായറാഴ്ച ഉച്ചയോടെ തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് കുമ്പേരന്‍ സോമയാജിപ്പാട് കൊടിയേറ്റത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് സമൂഹസദ്യ, വൈകീട്ട് സരുണ്‍ മാധവിന്റെ തായമ്പക, കൊച്ചിന്‍ ചന്ത്രകാന്തയുടെ നാടകം ഉത്തമന്റെ സങ്കീര്‍ത്തനം എന്നിവ നടന്നു. ഇന്ന് മാങ്കുറുശ്ശി മണികണ്ഠന്‍, വട്ടേക്കാട് രഞ്ജുരാജ് -പാലക്കാട് എന്നിവരുടെ ഇരട്ടത്തായമ്പക, ക്ഷേത്രം വനിതാ കമ്മിറ്റിയുടെ മെഗാ തിരുവാതിര, കൈരളി കലാവേദി അവതരിപ്പിക്കുന്ന ദൃശ്യവിസ്മയം കൈരളി നൈറ്റ് -25, പരദേവത ക്ഷേത്രത്തില്‍ കോമരം കൂടിയ വിളക്ക് എന്നിവ നടക്കും.