കൊയിലാണ്ടിയില്‍ ഇന്ന് നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു; ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് നടത്താനിരുന്ന സൂചനാ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഫെബ്രുവരി 17 ന് ചെങ്ങോട്ട് കാവില്‍ വെച്ച് അപകടകരമായി ബസ്സ് ഓടിച്ചതിന് ബസ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബസ് സമരം പിന്‍വലിച്ചത്.
സംഭവത്തിലെ പ്രതികളിലൊരാളായ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍. വിജീഷിനെ കൊയിലാണ്ടി പോലീസ് ഇന്ന് പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതിനാലാണ് സമരം പിന്‍വലിച്ചതെന്ന്
സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹി പറഞ്ഞു.
കൊയിലാണ്ടിയയില്‍വെച്ച് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഗ്രീസ് ബസ്സിലെ ഡ്രൈവറിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ അമല്‍ജിത്തിനാണ് പരിക്കേറ്റത്.