പയ്യോളിയിലെ ജെടിഎസ് പോളിടെക്‌നിക് കോളേജായി ഉയർത്തുക; എസ്.എഫ്.ഐ പയ്യോളി ഏരിയ സമ്മേളനം


പയ്യോളി: കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കണമെന്നും, പയ്യോളിയിലെ ജെടിഎസ് പോളിടെക്‌നിക് കോളേജ് ആയി ഉയര്‍ത്തണമെന്നും എസ്.എഫ്.ഐ പയ്യോളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പള്ളിക്കര സീതാറാം യെച്ചൂരി നഗറില്‍ നടന്ന സമ്മേളനം എസ്.എഫ്.ഐ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷര ഉദ്ഘാടനം ചെയ്തു.

എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ നിഹാൽ എൻ.ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അശ്വന്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ അമൽരാജ്, ജില്ലാ ജോയിൻ സെക്രട്ടറി സരോദ്, ജില്ലാ വൈസ് പ്രസിഡന്റ്‌ നിഹാൽ എൻ.ടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഖദീജ ഹിബ എന്നിവർ പങ്കെടുത്തു. പുതിയ ഏരിയ സെക്രട്ടറിയായി ശ്രുതി പിയെയും പ്രസിഡണ്ടായി അഭയ് കൃഷ്ണയെയും സമ്മേളനം തിരഞ്ഞെടുത്തു.

ഏരിയ ജോയിൻ സെക്രട്ടറിമാരായി അഭിഷേക്, നന്ദനബാബു, വൈസ് പ്രസിഡണ്ട്മാരായി അരുൺജിത്, നിഷാൽ എന്നിവരെയും തെരഞ്ഞെടുത്തു. സമ്മേളനം 25 അംഗ ഏരിയ കമ്മിറ്റിയെയും 9 അംഗ ഏരിയ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു.

Description: Elevation of JTS at Paioli as Polytechnic College; SFI Paioli Area Conference