കൂട്ടാലിട സ്വദേശിയായ വയോധികനെ രണ്ടുദിവസമായി കാണാനില്ലെന്ന് പരാതി


കോട്ടൂര്‍: കൂട്ടാലിട നരയംകുളം സ്വദേശിയായ വയോധികനെ തിങ്കളാഴ്ച മുതല്‍ കാണാതായി. മൊട്ടമ്മല്‍പ്പൊയില്‍ മാധവനെയാണ് കാണാതായത്. എണ്‍പത് വയസുണ്ട്.

കാണാതാകുമ്പോള്‍ ചുവന്ന മുണ്ടും ഒരു ഇളംനിറത്തിലുള്ള വരയുളള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇയാള്‍ക്ക് കേള്‍വിക്കുറവുണ്ട്, വളരെ പതുക്കെയേ നടക്കാന്‍ കഴിയുകയുള്ളൂ.

കൂരാച്ചുണ്ട് പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങഅകിലും വിവരം ലഭിക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക.

Summary: a native of Kootalida missing