ചക്കിട്ടപ്പാറ സ്വദേശിനിയായ വിദ്യാര്‍ഥിനി ജര്‍മ്മനിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍


പേരാമ്പ്ര: ചക്കിട്ടപ്പാറ സ്വദേശിനിയായ വിദ്യാര്‍ഥിനി ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. ഡോണ ദേവസ്യ പേഴത്തുങ്കനെയാണ് താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു.

രണ്ട് ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവിദ്യാര്‍ഥിനിയായിരുന്നു ഡോണ. രണ്ടുവര്‍ഷം മുമ്പാണ് ജര്‍മ്മനയിലെത്തിയത്. ന്യൂറംബര്‍ഗിലായിരുന്നു താമസം.