മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച വഴിപാട് കൗണ്ടറും കവാടവും ക്ഷേത്രത്തിന് സമര്‍പ്പിച്ചു
കൊയിലാണ്ടി: മാരാമുറ്റം തെരൂ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച വഴിപാട് കൗണ്ടറിന്റെയും കവാടത്തിന്റെയും സമര്‍പ്പണം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാലക്കാട്ട് ഇല്ലത്ത് ശ്രീപ്രസാദ് നമ്പൂതിരി നിര്‍വഹിച്ചു. ശ്രീനിവാസന്‍ എസിയുടെ സ്മരണയ്ക്ക് മകന്‍ സിത്തു രാജ് ആണ് കൗണ്ടര്‍ സമര്‍പ്പിച്ചത്.
കൊല്ലന്റെ വളപ്പില്‍ സീന ഹൂറി ബ്യൂട്ടി പാര്‍ലര്‍ ആണ് കവാടം സമര്‍പ്പിച്ചത്. ക്ഷേത്രം സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് കെ.വി.അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ക്ഷേത്രം പൂജാരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രമേശന്‍ നമ്പൂതിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീജിത്ത് മാരാമുറ്റം നന്ദി പറഞ്ഞു.
Summary: Maramutam Teru Mahaganapati Temple newly built offering counter and gate dedicated to the temple