96 ആം വാര്‍ഷികത്തിന്റെ നിറവില്‍ പേരാമ്പ്ര എ.യു.പി സ്കൂള്‍; ആഘോഷമാക്കി പ്രീ പ്രൈമാറി കലോത്സവവും അധ്യാപകര്‍ക്കുള്ള യാത്രയയപ്പും
പേരാമ്പ്ര: ആഘോഷമാക്കി പേരാമ്പ്ര എ.യു.പി സ്കൂള്‍ തൊണ്ണൂറ്റിആറാം വാര്‍ഷികം. ഒപ്പം പ്രീ പ്രൈമറി കലോത്സവവും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകന് എസ്. വിനയകുമാറിനുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. പരിപാടി പേരാമ്പ്ര
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. റിഷാദ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പ്രമോദ് കെ.വി ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ റിജു ആവള മുഖ്യാതിഥിയായി. വാര്‍ഡ് മെംബര്‍ പി. ജോന, വിഷ്ണു ബാലകൃഷ്ന്, ടി.കെ. ഉണ്ണികൃഷ്ണന്, ടി.പി നവിത, മനോജ് കുട്ടമ്പത്ത്, രജില രാജേഷ്, കെ.എല്‍. ഷിജില, എം.സി. മഞ്ജുള എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര് പി.പി. മധു സ്വാഗതവും ടി.വി ഷീബ നന്ദിയും പറഞ്ഞു.
Summary: Perampra AUP School celebrates its 96th anniversary; Celebrating pre-primary art festival and send-off for teachers.