ഒ.എന്‍.വി കുറുപ്പ് സ്മൃതി കാവ്യമഞ്ജരി പുരസ്‌കാരം മേപ്പയ്യൂര്‍ സ്വദേശി സംഘമിത്ര സുരേഷ്ബാബുവിന്; കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിപ്പാടിലല്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി


മേപ്പയ്യൂര്‍: ഒ.എന്‍.വി കുറുപ്പ് സ്മൃതി കാവ്യമഞ്ജരി പുരസ്‌കാരം ഏറ്റുവാങ്ങി മേപ്പയ്യൂര്‍ സ്വദേശി സുരേഷ്ബാബു. കലാനിധി സെന്റര്‍ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരമാണ് കവിയും കരാട്ടെ അധ്യാപകനുമായ സംഘമിത്ര സുരേഷ്ബാബുവിന് ലഭിച്ചത്.


തിരുവന്തപുരം കലാനിധി സെന്റര്‍ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ പുരസ്‌ക്കാരമാണ് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് കൈതപ്പുറത്തിന്റെ വീട്ടില്‍ വെച്ച് പത്മശ്രീ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി സംസ്ഥാന സംഗീത നാടക അക്കാദമി ചെയര്‍മാനും കലാനിധി മുഖ്യ രക്ഷാധികാരിയുമായ പത്മശ്രീ ശങ്കരന്‍ കുട്ടി മാരാരില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു.

ലക്കി വൈറ്റ് ഓള്‍ പബ്ലിക്കേഷനിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ബി.എസ്.എസ് ന്റെ ഭാരത് സേവക് ഓണര്‍ ദേശീയ പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചര്‍ സൊസെറ്റിയുടെ ജവഹര്‍ പുരസ്‌കാരം, മഞ്ജരി ബുക്‌സിന്റെലോകത്തിലെ ഏറ്റവും വലിയ പുസ്തകം പെന്‍ ഡ്രൈവിലൂടെ ഒമ്പത് വേള്‍സ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.