കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്‌കൂള്‍ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു
നടുവണ്ണൂര്‍: കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്‌കൂള്‍ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹോം ഗാര്‍ഡ് നടുവണ്ണൂരിലെ താഴത്ത് വീട്ടില്‍ അശോകന്റെയും (റിട്ട.ഇന്ത്യന്‍ ആര്‍മി) ശൈലജയുടെയും പുത്രിയാണ്. ഭര്‍ത്താവ്: പ്രശോഭ്. ബാംഗ്ലൂര്‍ ഫോക്‌സ് കോണില്‍ ജോലിചെയ്യുന്ന അശ്വിന്‍ ഏക സഹോദരനാണ്. അനിക പ്രശോഭ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി,ജി. എച്ച്. എസ്.എസ് നടുവണ്ണൂര്‍), അദ്വിക പ്രശോഭ് (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കെ.ജി.എം.യു.പി എസ് കൊഴുക്കല്ലൂര്‍) എന്നിവര്‍ മക്കളാണ്. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ നടക്കും.